കൊച്ചി: പിണറായി സർക്കാർ തുടരുന്നത് കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. കിഫ്ബിയുടെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തമ്മനം - പുല്ലേപ്പടി റോഡ് നവീകരണം, കനാൽ നവീകരണം, ഗോശ്രീ - മാമംഗലം തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ തുടരുന്നതിനാൽ യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി. കൊച്ചി കോർപ്പറേഷന് കൂടുതൽ ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എല്ലാ എം.എൽ.എമാരുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും മേയർ പറഞ്ഞു.