pr

കൊച്ചി: അഴിമതിക്കെതിരെ വിധിയെഴുതിയ കളമശേരി മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി പി. രാജീവിന് അട്ടിമറി വിജയം. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമായിരുന്ന കളമശേരിയിൽ പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിനെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.

അഴിമതിക്കേസിനൊപ്പം മകനെ മത്സരിപ്പിക്കാനുള്ള നീക്കവും ഇബ്രാഹിം കുഞ്ഞിന് തിരിച്ചടിയായി. മുൻ രാജ്യസഭാംഗവും സി.പി.എം മുൻജില്ലാ സെക്രട്ടറിയുമായ പി. രാജീവിന്റെ ക്ളീൻ ഇമേജും ഇടതു തരംഗവും കൂടിച്ചേർന്നതോടെ റെക്കാഡ് ഭൂരിപക്ഷമാണ് ഇടതു മുന്നണിക്ക് കളമശേരി സമ്മാനിച്ചത്. കഴിഞ്ഞതവണ 12118 വോട്ടുകൾക്കാണ് ഇബ്രാഹിം കുഞ്ഞ് ജയിച്ചതെങ്കിൽ ഇത്തവണ രാജീവിന്റെ വിജയം 15,336 വോട്ടുകൾക്കാണ്.