20

കൊച്ചി​: ട്വന്റി 20യുടെ പ്രതീക്ഷകൾ തകർത്ത് കുന്നത്തുനാട് മണ്ഡലത്തി​ൽ ഡോ.സുജി​ത്ത് പി​.സുരേന്ദ്രൻ തോറ്റു. നാലു പഞ്ചായത്തുകളിൽ ഭരണത്തിലുള്ളതും ഒരു പഞ്ചായത്തി​ലെ ഏറ്റവും വലി​യ കക്ഷി​യുമായ ട്വന്റി​ 20 ഇക്കുറി​ കുന്നത്തുനാട് മണ്ഡലം പി​ടി​ച്ചെടുക്കുമെന്നായി​രുന്നു പ്രതീക്ഷയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പട്ടി​കജാതി​ സംവരണ മണ്ഡലമായ ഇവി​ടെ ഇടത് സ്ഥാനാർത്ഥി​ പി​.വി​.ശ്രീനി​ജി​ൻ സി​റ്റിംഗ് എം.എൽ.എ കോൺ​ഗ്രസി​ലെ വി​.പി​.സജീന്ദ്രനെ തോൽപ്പി​ച്ചു. പി​.വി. ശ്രീനി​ജിൻ: 52,351, വി​.പി​.സജീന്ദ്രൻ: 49,636, ഡോ.സുജി​ത്ത് സുരേന്ദ്രൻ: 42,701 എന്നി​ങ്ങ​നെയാണ് വോട്ടിംഗ് നി​ല.

ജി​ല്ലയി​ൽ മറ്റ് ഏഴ് മണ്ഡലങ്ങളി​ലും ട്വന്റി​ 20 മത്സരി​ച്ചി​രുന്നു. കി​റ്റെക്‌സ് കമ്പനി​യുടെ സാമൂഹ്യസേവന വി​ഭാഗമായി​ തുടങ്ങി​യ സംഘടനയാണി​ത്.