1
കൊച്ചി മണ്ഡലത്തിൽ നിന്നും വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ 'മാക്സിക്ക് പ്രവർത്തകർ മധുര പലഹാരം നൽകി സ്വീകരിക്കുന്നു

തോപ്പുംപടി: കൊച്ചി നിയമസഭാ മണ്ഡലത്തിൽ വീണ്ടും വിജയക്കൊടി പാറിക്കുകയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ. മാക്സി. കഴിഞ്ഞ 5 വർഷം കൊച്ചി മണ്ഡലത്തിൽ നടപ്പിലാക്കിയതും തുടങ്ങിവെച്ചതുമായ വികസന പ്രവർത്തനങ്ങളാണ് വോട്ടായി മാറിയതെന്ന് കെ.ജെ. മാക്സി കേരളകൗമുദിയോട് പറഞ്ഞു. അടുത്ത 5 വർഷംകൊണ്ട് നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്തുതീർക്കാനുണ്ട്. അതിലൊന്നാണ് ചെല്ലാനത്തെ കടൽഭിത്തി നിർമ്മാണം.

കഴിഞ്ഞ തവണ യു.ഡി.എഫിന്റെ റെബൽ സ്ഥാനാർത്ഥി വോട്ട് പിടിച്ചതുകൊണ്ടാണ് താൻ എം.എൽ.എ ആയതെന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഉയർന്ന ഭൂരിപക്ഷത്തോടെയുള്ള വിജയം. ഇത്തവണയും ഡി.എഫും എൽ.ഡി.എഫും നേരിട്ടായിരുന്നു മത്സരം. ട്വന്റി 20, വീ ഫോർ സ്ഥാനാർത്ഥികളും രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ 1086 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇത്തവണ ഭൂരിപക്ഷം 14079 ഭൂരിപക്ഷമായി ഉയർന്നു. യു.ഡി.എഫ് കുത്തകയാക്കി വെച്ചിരുന്ന കൊച്ചി മണ്ഡലം 2016 ലാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഏതാനും പ്രവർത്തകർ കെ.ജെ. മാക്സിയുടെ വീട്ടിലെത്തി മധുരപലഹാരം നൽകി സന്തോഷം പങ്കിട്ടു.