election

കൊച്ചി: മൂന്ന് മുന്നണികൾക്കായി കന്നിയങ്കത്തിന് ഇറങ്ങിയത് 23 പേ‌ർ. സ്വതന്ത്രരും ജനകീയ സ്ഥാനാർത്ഥികളും വേറെ. പക്ഷേ ജില്ലയിൽ നിന്നും പച്ച തൊടാനായത് വെറും മൂന്ന് പേ‌ർക്ക് മാത്രം. കുന്നത്തുനാട്, വൈപ്പിൻ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ നിന്നും വിജയിച്ച പി.വി ശ്രീനിജിൻ, കെ.എൻ.ഉണ്ണിക്കൃഷ്ണൻ, മാത്യു കുഴൽനാടൻ എന്നിവരാണ് എറണാകുളത്ത് നിന്ന് നിയസഭയിലേക്കുള്ള വണ്ടിയിൽ കയറിപ്പറ്രിയ പോരാളികൾ. അതേസമയം പോരാട്ട ഭൂമിയിൽ തലമുതി‌‌ർ‌ന്ന നേതാക്കൾക്കും അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥികൾക്കും കാലിടറി. അങ്കമാലിയിൽ മുതി‌ർന്ന സോഷ്യലിസ്റ്ര് നേതാവും മന്ത്രിയുമായ ജോസ് തെറ്റയിൽ, പെരുമ്പാവൂരിൽ കേരള കോൺഗ്രസ് (എം) സ്റ്രിയറിംഗ് കമ്മിറ്രി അംഗം ബാബു ജോസഫ്, കൊച്ചിയിൽ മുൻ മേയർ ടോണി ചമ്മിണി, പിറവത്ത് ഡോ.സിന്ധുമോൾ ജേക്കബ് തുടങ്ങിയവരാണ് ഈ പട്ടികയിലുള്ളത്.

പി.വി ശ്രീനിജിൻ

.തകർത്തത് യു.ഡി.എഫ് കോട്ട

.ട്വന്റി20യേയും വീഴ്ത്തി മിന്നും ജയം

.വിജയം 2749 വോട്ടിന്

.ജില്ലാ സ്പോ‌ർട്സ് കൗൺസിൽ പ്രസിഡന്റ്

.ഫുട്ബാൾതാരം

. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ എത്തി

കെ.എൻ ഉണ്ണിക്കൃഷ്ണൻ

. വൈപ്പിൻ മണ്ഡലം നിലനിർത്തി

. വീഴ്ത്തിയത് കോൺഗ്രസ് യുവ പോരാളിയെ

.വിജയം 6627 വോട്ടിന്

.സി.പി.എം ജില്ലാ സെക്രട്ടറിയേറ്ര് അംഗം

.ട്രേഡ് യൂണിയൻ നേതാവ്

മാത്യു കുഴൽനാടൻ

.യു.ഡി.എഫ് കോട്ട തിരിച്ചുപിടിച്ചു

.പരാജയപ്പെടുത്തിയത് സി.പി.ഐ യുവ നേതാവിനെ

.വിജയം 5468 വോട്ടിന്

.കോൺഗ്രസ് വക്താവ്

.കെ.പി.സി.സി ജന.സെക്രട്ടറി

.പ്രമുഖ അഭിഭാഷകൻ