k-babu

കൊച്ചി: തൃപ്പൂണിത്തുറ സീറ്റ് കെ.ബാബു തിരിച്ചുപിടിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ ബാർ കോഴ വിവാദവും സ്വന്തം പാർട്ടിയിലെ എതിർപ്പും ഉയർത്തിയ പ്രചരണത്തിൽ തോൽവിയേറ്റു വാങ്ങിയ ബാബുവിന് 992 വോട്ടിനാണ് ഇക്കുറി ജയം. ബാബു 65875 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം. സ്വരാജ് 64883 വോട്ടും നേടി. കഴിഞ്ഞ തവണ 29,843 വോട്ടു നേടിയ എൻ.ഡി.എയ്ക്ക് ഇത്തവണ ഡോ.കെ.എസ്.രാധാകൃഷ്ണനിലൂടെ ലഭിച്ചത് 23756 വോട്ടാണ്.

ചുമതലക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ചുമതലപ്പെട്ടവർ ഏറ്റെടുക്കണം. കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടായ പരാജയം അത്ര വലിയ ആഘാതമാണ്. പരാജയത്തിന് കാരണക്കാർ ആരാണെന്ന വ്യക്തിപരമായ ആരോപണം ഞാൻ ഉന്നയിക്കുന്നില്ല.

കെ.ബാബു,​മുൻ മന്ത്രി