കൊച്ചി: കൊവിഡ് വ്യാപനത്തിൽ ഇന്നലെ റിപ്പോർട്ടുചെയ്ത സംഖ്യയിലെ നേരിയ കുറവ് ജില്ലയ്ക്ക് അല്പം ആശ്വാസമായി. പുറത്തുനിന്നുവന്ന രണ്ടുപേർക്കുൾപ്പെടെ 3502 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗവ്യാപനത്തിന്റെ 90 ശതമാനത്തിൽ അധികവും സമ്പർക്കം വഴിയാണെന്നത് ആശങ്കയ്ക്കും വകനൽകുന്നുണ്ട്. 3459 പേർക്കാണ് ഇന്നലെ സമ്പർക്കവ്യാപനം ഉണ്ടായത്. 40 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല.
തൃക്കാക്കരയിലാണ് ഏറ്റവും കൂടുതൽ രോഗികൾ (145). പള്ളുരുത്തി (118), തൃപ്പൂണിത്തുറ (97), പള്ളിപ്പുറം ( 90) . ഇന്നലെ 2279 പേർ രോഗമുക്തി നേടിയപ്പോൾ 3727 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2698പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 100622. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54053. 11734 സാമ്പിളുകൾകൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.