കളമശേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി. രാജീവിനെ വിജയിപ്പിച്ച വോട്ടർമാരെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി അഭിവാദ്യം ചെയ്തു. ഇടതു സർക്കാരിനുള്ള പിന്തുണ എന്നതിനപ്പുറം അഴിമതിക്കും പണാധിപത്യത്തിനുമെതിരായ വിധിയെഴുത്താണിതെന്ന് മണ്ഡലം സെക്രട്ടറി സി.കെ. പരീത് പറഞ്ഞു.

ഉച്ചവരെ രാജീവ് കുടുംബാംഗങ്ങളോടൊപ്പം വീട്ടിലിരുന്ന് ടിവിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണുകയും ടെലിഫോണിൽ പ്രവർത്തകരുമായി സംസാരിച്ചുമിരുന്നു. ഉച്ചയ്ക്കുശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. തുടർന്ന് കളമശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പോയി.