കൊച്ചി: കേരളത്തിൽ ഫാസിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷവും പിണറായി വിജയനും ഉണ്ടെന്ന തിരിച്ചറിവ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള മതേതര വിശ്വാസികൾക്കുണ്ടായി എന്നതാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതികാരംകൂടി​യാണ് ഇടതുപക്ഷത്തിന്റെ ചരിത്രവിജയം.