കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും ആലപ്പുഴ എസ്.ഡി. കോളേജ് എൻ. എസ്. എസ് യൂണിറ്റും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി കൊവിഡ് വാക്‌സിനേഷനെക്കുറിച്ചും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചും വെബിനാർ സംഘടിപ്പിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം കേരള, ലക്ഷദ്വീപ് റീജിയൺ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. സ്വയം വാക്സിനേഷൻ നടത്തിയും മറ്റുള്ളവരെ ഇതിനായി പ്രേരിപ്പിച്ചും കൊവിഡ് പ്രതിരോധയജ്ഞത്തിൽ യുവജനങ്ങൾ സജീവ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ മാസ് മീഡിയ ഒാഫീസർ പി.എസ്. സുജ ക്ലാസ് നയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും കൊവിഡിനെയും വാക്‌സിനേഷനെയുംകുറിച്ചുള്ള തെറ്റായവിവരങ്ങൾ കണ്ടെത്തിയാൽ അത് തിരുത്തി പ്രചരിപ്പിക്കണമെന്നും സുജ പറഞ്ഞു. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അത് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ, എൻ.എസ്.എസ്. പോഗ്രാം ഓഫീസർ ഡോ. എസ്.ലഷ്മി തുടങ്ങിയവർ സംസാരിച്ചു.