കൊച്ചി: എറണാകുളം ജില്ലയിൽ എൻ.ഡി.എയ്ക്ക് വൻ തിരിച്ചടി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നില നിർത്താൻ മുന്നണിക്ക് കഴിഞ്ഞില്ല. എൻ.ഡി.എയ്ക്ക് വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ വോട്ട് ചോർച്ചയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മുന്നണിക്ക് ലഭിച്ചത് 2,48,313 വോട്ടുകളാണ്. എന്നാൽ ഇത്തവണ 1,93,042 വോട്ടുകളെ നേടാനായുള്ളു. ജില്ലയിലെ 14 മണ്ഡലങ്ങളിൽ എറണാകുളത്തും വൈപ്പിനിലും മാത്രമാണ് വോട്ട് വർദ്ധിപ്പിക്കാനായത്.

2016ൽ ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടുകൾ ലഭിച്ച നാല് മണ്ഡലങ്ങൾ ജില്ലയിലുണ്ടായിരുന്നു. എന്നാൽ ഇത്തവണ തൃപ്പൂണിത്തുറയിൽ മാത്രമാണ് 23,756 വോട്ടുകൾ നേടാനായത്. അമിത് ഷാ ഉൾപ്പെടെ പ്രചരണം നടത്തിയ ഈ മണ്ഡലത്തിൽ കഴിഞ്ഞ വർഷം നേടിയ 29,843 വോട്ടുകൾ നിലനിർത്താൻ പോലുമായില്ല.

2016ൽ നേടിയ വോട്ട്

തൃപ്പൂണിത്തുറ - 29,843 23756

പറവൂർ - 28,097 12964

കളമശേരി - 24,244 11179

തൃക്കാക്കര - 21,247 15483

പെരുമ്പാവൂർ - 19,731 15135

ആലുവ - 19349 15893

പിറവം - 17,503 11021

കുന്നത്ത്നാട് - 16,459 7218

കൊച്ചി - 15,212 10991

എറണാകുളം - 14,878 16043

കോതമംഗലം - 12,926 4638

വൈപ്പിൻ - 10051 13540

മൂവ്വാറ്റുപുഴ - 9,759 7335

അങ്കമാലി - 9014 8677