കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നേതൃത്വത്തിന്റെയും ജനക്ഷേമ കാര്യങ്ങളിൽ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചതിന്റെയും വിജയമാണ് എൽ.ഡി.എഫിന് ലഭിച്ച തുടർഭരണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി). തുടർഭരണം നേടിയ എൽ.ഡി.എഫിനെ സമിതി അഭിനന്ദിച്ചു. വർഗീയ ധ്രുവീകരണത്തെ ശക്തമായി ചെറുത്തതിന്റെയും യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ കാണിച്ച താത്‌പര്യത്തിന്റെയും ഫലം കൂടിയാണ് വിജയം. ന്യൂനപക്ഷങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാൻ മുന്നണികൾ തയ്യാറാകണമെന്ന പാഠവും തിരഞ്ഞെടുപ്പ് നൽകുന്നുണ്ടെന്ന് സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പള്ളി വാർത്താക്കുറിപ്പിൽ പറഞ്ഞു.