കൊച്ചി: ഐ.എൻ.ടി.യു.സി സ്ഥാപകദിനം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. എ.എൽ. സക്കീർ ഹുസൈൻ, ബാബു സാനി, അരുൺകുമാർ കെ.വി, ആന്റണി പട്ടണം, സെൽജൻ അട്ടിപ്പേറ്റി, ബാലചന്ദ്രൻ, കെ.കെ. നദീർ എന്നിവർ പ്രസംഗിച്ചു.