കോലഞ്ചേരി: എൽ.ഡി.എഫ് തരംഗത്തിൽ കുന്നത്തുനാട്ടിൽ പി.വി. ശ്രീനിജിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. യു.ഡി.എഫ് കുത്തകയായിരുന്ന വാഴക്കുളം, പൂതൃക്ക പഞ്ചായത്തുകളിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 ആധിപത്യമുറപ്പിച്ച മഴുവന്നൂരിലും എൽ.ഡി.എഫ് ഭരണത്തിലുള്ള പുത്തൻകുരിശിലും, തിരുവാണിയൂരും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയമുറപ്പിച്ചത്. നാലു പഞ്ചായത്തുകളിലെ ഭരണം നിയന്ത്രിക്കുന്ന ട്വന്റി20ക്ക് അവരുടെ തട്ടകമായ കിഴക്കമ്പലത്തും, ഐക്കരനാട്ടിലും മാത്രമാണ് മുന്നിലെത്താൻ കഴിഞ്ഞത്. ട്വന്റി20 ഭരണത്തിലുള്ള കുന്നത്തുനാട് പഞ്ചായത്തിൽ യു.ഡി.എഫിനാണ് മേൽക്കൈ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ ഐക്കരനാട്ടിലും കിഴക്കമ്പലത്തും നില മെച്ചപ്പെടുത്താനും ശ്രീനിജിന് കഴിഞ്ഞു. രണ്ടിടത്തും 1000 വോട്ടിലധികം എൽ.ഡി.എഫ് തിരിച്ച് പിടിച്ചു. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ ലീഡു നില മാറിമറിഞ്ഞെങ്കിലും പഞ്ചയത്തു തല വോട്ടു കണക്കിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. 2016 ൽ യു.ഡി.എഫിലെ വി.പി. സജീന്ദ്രന് 2679ന് വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായത്. 2021 എത്തിയപ്പോൾ ശ്രീനിജിൻ അത് 2715 ആയി ഉയർത്തിയാണ് മധുര പ്രതികാരം തീർത്തത്. ട്വന്റി20 യുടെ വരവോടെ ശക്തമായ ത്രികോണ മത്സരം നടന്ന കുന്നത്തുനാട്ടിൽ ഫോട്ടോ ഫിനിഷിംഗിലാകും ഫലപ്രഖ്യാപനമെന്ന പ്രവചനങ്ങളെ തിരുത്തിയാണ് ജയം കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കുറവ് വോട്ടാണ് ബി.ജെ.പിക്ക് കുന്നത്താനാട്ടിൽ നേടാനായത്. തദ്ദേശത്തിൽ 10395 വോട്ട് നേടിയെങ്കിൽ ഇത്തവണ 7299 വോട്ടായി ചുരുങ്ങി.

പഞ്ചായത്ത് തിരിച്ചുള്ള വോട്ടുനില

വാഴക്കുളം

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 10721

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 10294

സുജിത് പി.സുരേന്ദ്രൻ ട്വന്റി20 2397

മഴുവന്നൂർ

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 7402

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 6095

സുജിത് പി.സുരേന്ദ്രൻ ട്വന്റി20 6760

കിഴക്കമ്പലം

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 4540

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 6195

സുജിത് പി. സുരേന്ദ്രൻ ട്വന്റി20 11475

കുന്നത്തുനാട്

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 6757

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 7661

സുജിത് പി. സുരേന്ദ്രൻ ട്വന്റി20 5849

ഐക്കരനാട്

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 4071

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 2926

സുജിത് പി. സുരേന്ദ്രൻ ട്വന്റി20 5458

പൂതൃക്ക

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 4590

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 4327

സുജിത് പി. സുരേന്ദ്രൻ ട്വന്റി20 3159

പുത്തൻകുരിശ്

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 6988

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 5548

സുജിത് പി. സുരേന്ദ്രൻ ട്വന്റി20 2818

തിരുവാണിയൂർ

പി.വി. ശ്രീനിജിൻ,എൽ.ഡി. എഫ് 6442

വി.പി. സജീന്ദ്രൻ, യു.ഡി.എഫ് 5417

സുജിത് പി. സുരേന്ദ്രൻ ട്വന്റി20 3974