
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ സൗജന്യമായി വിതരണം ചെയ്തു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.പി.എൽദോസ് വാഹനത്തിന്റെ താക്കോൽ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജു അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയർ പേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടോട്ട്, നിസ അഷറഫ്,കൗൺസിലർമാരായ അസം ബീഗം, രാധാകൃഷ്ണൻ, വി.എ.ജാഫർ സാദിഖ്,ജോളി മണ്ണൂർ തുടങ്ങിയവർ
പങ്കെടുത്തു .ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1,00,000 രൂപ വിലവരുന്ന മുച്ചക്ര വാഹനം നാല് പേർക്കാണ് വിതരണം ചെയ്തത്.