കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഞ്ചുവർഷത്തെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരവും മണ്ഡലത്തിലെ പത്തുവർഷത്തെ വികസനമുരടിപ്പിന് നൽകിയ മറുപടിയുമാണ് തന്റെ വിജയമെന്ന് അഡ്വ. പി. വി. ശ്രീനിജിൻ പറഞ്ഞു. പത്തു വർഷമായി മണ്ഡലത്തിൽ കാര്യമായ ഒരു വികസനപ്രവർത്തനവും നടന്നിട്ടില്ല. ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ ചിട്ടയായ പ്രവർത്തനത്തിലൂടെ ഇടതുമുന്നണിക്കായി. കോർപ്പറേറ്റുകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ജനങ്ങൾ വോട്ടെടുപ്പിലൂടെ തെളിയിച്ചു. മണഡലത്തിന്റെ സമഗ്രമായ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീനിജിൻ പറഞ്ഞു.