കോലഞ്ചേരി: ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ മണ്ണാങ്കട്ടയും കരീലയും സാഹിത്യ ശില്പശാല തുടങ്ങി. കൊവിഡ് വ്യാപനത്തെതുടർന്ന് വീടുകളിൽ മാത്രം കഴിയുന്ന വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കം ഉണ്ടാകാതെ നോക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ശില്പശാല എഴുത്തുകാരിയും അദ്ധ്യാപികയുമായ തസ്മിൻ ഷിഹാബാണ് നയിക്കുന്നത് .അദ്ധ്യാപകരായ കെ.എം. നൗഫൽ, എം.എസ്. പത്മശ്രീ എന്നിവർ നേതൃത്വം നൽകും. വിവിധ ജില്ലകളിൽ നിന്നായി 100 കുട്ടികൾ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്.