കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പെരുമ്പാവൂർ സബ് ആർ.ടി ഓഫീസിനു കീഴിൽ 15 വരെ ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, കൂടിക്കാഴ്ചയും നിർത്തിവച്ചു. ഓൺലൈനായി ചെയ്തുവരുന്ന ലൈസൻസ് പുതുക്കൽ, ലേണേഴ്‌സ് ലൈസൻസ്, പുതിയ വാഹന രജിസ്‌ട്രേഷൻ സേവനങ്ങൾ തുടരും.