എം.ജി. സർവകലാശാല അടച്ചു
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല ഒൻപതു വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. ഈ കാലയളവിൽ സേവനങ്ങൾ ഓൺലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ. സർവകലാശാലയിൽ നിന്നും ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇ മെയിൽ മുഖേന അയയ്ക്കാം. (ഭരണവിഭാഗം: generaltapaladmn@mgu.ac.in , പരീക്ഷ വിഭാഗം: tapal1@mgu.ac.in ).
പരീക്ഷഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് മൈക്രോബയോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 12 വരെ ഓൺലൈനായി അപേക്ഷിക്കാം.