കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭ പ്രദേശത്തും, യൂണിയിലെ വിവിധ ശാഖാ പ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യൂണിയൻ ഓഫീസ് പ്രവർത്തിക്കുന്നതല്ലെന്ന് യൂണിയൻ ഭാരാവാഹികൾ അറിയിച്ചു.മെയ് 15, 16 തീയതികളിൽ നടത്താനിരുന്ന പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസുകൾ മാറ്റിവച്ചിട്ടുണ്ട്.സംഘടനാ ആവശ്യങ്ങൾക്ക് യൂണിയൻ നേതൃത്വത്തെ ബന്ധപ്പെടാവുന്നതാണ്. എല്ലാവരും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും, വാക്സിനേഷനിൽ പങ്കാളികളാവണമെന്നും എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സത്യൻ ചേരിയ്ക്കവാഴയിൽ അറിയിച്ചു.