കൊച്ചി: രാഷ്ട്രീയത്തിലും പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാാൾ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ശക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാൾ, മന്ത്രി, മുന്നാക്ക കമ്മിഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ കർദിനാൾ അനുശോചിച്ചു.