കാലടി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകിയ പി.എൻ. പണിക്കർ അവാർഡ് തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകുമെന്ന് അവാർഡ് ജേതാവ് ടി.പി. വേലായുധൻ പറഞ്ഞു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്ത 1000 ഡോസ് വാക്സിൻ ചലഞ്ച് പദ്ധതി അറിഞ്ഞതിനെത്തുടർന്നാണ് പങ്കാളിയാകുവാൻ തീരുമാനിച്ചത്. താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയിലാണ് അവാർഡ് തുക നൽകുമെന്ന് അദ്ദേഹം അറിയിച്ചത്. 25000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പി.എൻ. പണിക്കർ അവാർഡ് തുകയെന്ന് താലൂക്ക് സെക്രട്ടറി ഷാജി നീലീശ്വരം പറഞ്ഞു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. പാലിശേരി ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റായാണ് സർവീസിൽ നിന്ന് വിരമിച്ചത്.