കൊച്ചി: ഇടതു തരംഗത്തിലും മികച്ച നേട്ടം കൈവരിച്ചത് കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടിയും പാർട്ടി ലീഡർ അനൂപ് ജേക്കബുമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞാമറ്റം അവകാശപ്പെട്ടു. പാർട്ടിക്ക് ലഭിച്ച ഏക സീറ്റായ പിറവത്ത് പാർട്ടി ലീഡർ അനൂപ് ജേക്കബ് 2016 ലേക്കാൾ നാലര ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണത്തെ 6195 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 25,364 ലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.