തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. ദിവസക്കണക്കുകളി​ൽ ജി​ല്ലയി​ൽ ഏറ്റവുമധി​കം രോഗി​കൾ തൃക്കാക്കരയി​ലാണ്. ഇന്നലെയും 126 രോഗി​കളുണ്ട്. ഒട്ടേറെ സ്വകാര്യ ആശുപത്രികളും ലാബുകളുമുള്ള തൃക്കാക്കരയിൽ നഗരസഭയുടെ കണക്കുകളേക്കാളേറെ രോഗി​കളുണ്ടെന്നതാണ് യാഥാർത്ഥ്യം.

നഗരസഭയിലെ മൂന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലായി ഞായറാഴ്ച വരെ 1110 പേർ ചി​കി​ത്സയി​ലുണ്ട്. ഇവരി​ൽ ഹോം ക്വാറന്റയിനിൽ ഒഴി​കെയുള്ളവരി​ൽ ഗുരുതരാവസ്ഥയിലുള്ളവർ ആശുപത്രി​കളി​ലും മറ്റുള്ളവർ എഫ്.എൽ.ടി​.സി​യി​​ലുമാണ്. ഇരുനൂറോളം പേരാണ് എഫ്.എൽ.ടി​.സി​കളി​ലുള്ളത്. ബെഡുകൾ നി​റഞ്ഞതി​നാൽ പുതി​യൊരു എഫ്.എൽ.ടി​.സി​ ഉടനെ തുടങ്ങും. ഇതി​നായി ​വാഴക്കാല നവനിർമാൺ സ്കൂൾ സ്കൂൾ നഗരസഭ ഏറ്റെടുത്തു. ഇവി​ടെ 250 ഓളം ബെഡുകളുണ്ടാകും.

മേയ് രണ്ടുവരെ 6068 കേസുകളാണ് തൃക്കാക്കരയി​ൽ റിപ്പോർട്ട് ചെയ്തത്. അതിൽ 4909 പേർക്ക് രോഗ മുക്തരായി. 49 പേർ മരിച്ചു.

മൂന്ന് കേന്ദ്രങ്ങൾ

• കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയിൽ ഇതുവരെ 1.689 പേർ പോസിറ്റീവായി.

• തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 648 കൊവിഡ് രോഗികളെ കണ്ടെത്തി. 12 പേർ മരിച്ചു. 683പേർ രോഗമുക്തരായി. 20 പേർ ഇപ്പോഴും ചികിത്സയിലാണ്.

• യു.പി,എച്ച്.സി തൃക്കാക്കരയിൽ 3395 കേസുകൾ പോസി​റ്റീവായി​. 26 പേർ മരിച്ചു. 2778 പേർ രോഗ മുക്തരായി. എട്ടുപേർ ചികിത്സയിലാണ്.

കാക്കനാട് വ്യവസായ പാർക്ക്

കെട്ടിടം എഫ്.എൽ.ടി​.സി​

കാക്കനാട് തെങ്ങോടുളള നഗരസഭയുടെ വ്യവസായ പാർക്ക് കെട്ടിടം കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കിയതായി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ റഷീദ് ഉള്ളമ്പള്ളി പറഞ്ഞു. രണ്ടു ഡോക്ടർമാരുടെ സേവനമുണ്ടാവും. ഇന്നുമുതൽ നിയന്ത്രണം കടുപ്പി​ക്കുന്നതി​നാൽ ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നതിന് കളക്ഷൻ സെന്റർ ആരംഭിക്കും.