കോലഞ്ചേരി: കുന്നത്തുനാട് പഞ്ചായത്തിലെ പുന്നോർക്കോടിൽ കൊവിഡ് ബാധിച്ച് മരിച്ച മംഗലത്ത്കരോട്ട് ഓമന തങ്കപ്പന്റെ സംസ്‌കാര ചടങ്ങുകൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നല്കി. കോലഞ്ചേരി ബ്ലോക്ക് കമ്മി​റ്റിയംഗം നിഷാന്ത് ,മേഖലാ കമ്മി​റ്റി അംഗങ്ങളായ അനന്തു കൃഷ്ണ, അനന്തു രാജ്, ഷൈജു ജോസഫ്, എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാണിയൂർ ശാന്തിവനം പൊതുശ്മശാനത്തിൽ സംസ്‌കാരം നടത്തിയത്.