post
ചാലയ്ക്കൽ അമ്പലപറമ്പ് റോഡിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞ് വീണ നിലയിൽ

ആലുവ: ചാലയ്ക്കൽ ദാറുസലാം സ്‌കൂൾ - അമ്പലപ്പറമ്പ് റോഡിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞുവീണു. ഞായറാഴ്ച രാത്രിയാണ് സംഭവം. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡിലേക്കാണ് പോസ്റ്റൊടിഞ്ഞ് വീണതെങ്കിലും രാത്രിയായതിനാൽ അത്യാഹിതമുണ്ടായില്ല.

പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. പിന്നീട് പുതിയ പോസ്റ്റ് സ്ഥാപിച്ചു. പോസ്റ്റ് അപകടാവസ്ഥയിലാണെന്ന വിവരം നിരവധി തവണ കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് സമീപവാസികൾ ആരോപിച്ചു.