കൊച്ചി: തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിൽ ആരെയും കൂസാതെ നിലപാടെടുക്കുന്ന വ്യക്തിത്വമായിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അനുസ്മരിച്ചു. കേരള കോൺഗ്രസ് പലകുറി പിളർന്നപ്പോഴും അജയ്യനായിരുന്നു അദ്ദേഹം. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം നിലകൊണ്ടു. വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വകുപ്പുകൾ സമർത്ഥമായി കൈകാര്യം ചെയ്ത പ്രഗത്ഭനായ മന്ത്രിയായിരുന്നു. സ്വന്തം അഭിപ്രായം നിർഭയം തുറന്നുപറയാൻ മടിക്കാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണപിള്ളയെന്നും അശോകൻ അനുസ്മരിച്ചു.