അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോണിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത് അങ്കമാലി നഗരസഭയിലെ വോട്ടർമാരാണ്. 2698 വോട്ടിന്റെ ഭൂരിപക്ഷമാണ് റോജി നേടിയത്. പാറക്കടവ് പഞ്ചായത്തിൽ റോജി 2269 വോട്ടിന്റെ ലീഡുണ്ട്. കാലടി, കറുകുറ്റി പഞ്ചായത്തുകളിലും റോജിക്ക് രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കറുകുറ്റിയിൽ 2533 വോട്ടിന്റെ ലീഡുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന മഞ്ഞപ്ര പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ 1264 വോട്ടിന് പിന്നിലായി. റോജി 5235 വോട്ട് നേടി. തുറവൂർ പഞ്ചായത്തിൽ 1679, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ 1773, മൂക്കന്നൂർ പഞ്ചായത്തിൽ 1122 വോട്ടുമാണ് റോജിയുടെ ഭൂരിപക്ഷം.

എൽ.ഡി.എഫ് ഭരിക്കുന്ന അയ്യമ്പുഴ പഞ്ചായത്തിൽ മാത്രമാണ് ജോസ് തെറ്റയിലിന് ചെറിയ ലീഡ് നേടാനായത്. മൂന്ന് വോട്ടാണ് ഇവിടെ ജോസ് തെറ്റയിലിന് അധികം ലഭിച്ചത്. ജോസ് തെറ്റയിൽ 4228
വോട്ട് നേടിയപ്പോൾ റോജിക്ക് ലഭിച്ചത് 4225 വോട്ടാണ്. റോജിക്ക് 1399 പോസ്റ്റൽ വോട്ട് ലഭിച്ചപ്പോൾ ജോസ് തെറ്റയിലിന് നേടാനായത് 1013 പോസ്റ്റൽ വോട്ടാണ്.