പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒർണയിലെ കാരോടിപാടത്ത് ഇറക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പോത്സവം നാളെ നടക്കും. രാവിലെ 10ന് കൊവിഡ് പ്രോട്ടോകാൾ പാലിച്ച് വിളവെടുപ്പ് ആരംഭിക്കും.നഷ്ടപ്പെട്ട കൃഷി സംസ്‌കൃതിയെ നമുക്കു തിരികെ പിടിക്കാം എന്ന സന്ദേശമുയർത്തിയാണ് സഹകരണ ബാങ്ക് ജൈവകൃഷിയിലേക്ക് ചുവടുവച്ചത്. രണ്ടു പതിറ്റാണ്ടായി തരിശുകിടക്കുന്ന ഒർണയിലെ കാരോടിപാടത്ത് ആറ് മാസം മുമ്പാണ് വിത്തെറിഞ്ഞത്. നാടിന്റെ കാർഷിക പാരമ്പര്യം വീണ്ടെടുക്കുവാനും പുതു തലമുറയ്ക്ക് മാതൃകയാക്കാനുമായി ബാങ്ക് ഈ പദ്ധതിയുമായി രംഗത്തെത്തിയതെന്ന് പ്രസിഡന്റ് എം. ഐ. ബീരാസ് പറഞ്ഞു.