leftbranch
പീച്ചാനിക്കാട് ഭാഗത്ത് കനാലിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യുന്നു.

അങ്കമാലി: ചാലക്കുടി ഇടതുകര കനാലിന്റെ വാലറ്റമായ പീച്ചാനിക്കാട് ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. കനാലിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉൾപ്പെടെ കൃഷിയിടങ്ങളിൽ വലിയതോതിൽ മാലിന്യംവന്ന് നിറഞ്ഞതിനാൽ ഈ മേഖലയിൽ കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. കൃഷിക്കാരുടെ പരാതിയെത്തുടർന്ന് നഗരസഭാ അധികൃതർ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കംചെയ്തത്.