okkal

പെരുമ്പാവൂർ: ഒക്കൽ ഗ്രാമ പഞ്ചായത്തിലെയും ഒക്കൽ ആൽക്കവലയിലെയും രണ്ട് ആൽമരങ്ങൾക്ക്ചുറ്റും ഭിത്തികെട്ടി സംരക്ഷിക്കുന്ന ജോലികൾ ആരംഭിച്ചു. ഒക്കൽ പൗരസമതി പഞ്ചായത്ത് കമ്മറ്റിയിൽ നൽകിയ നിവേദനം പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് വൃക്ഷങ്ങൾ സംരക്ഷിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.പ്രദേശത്തെ ഇടി മിന്നലിൽ നിന്ന് രക്ഷിക്കുകയും പരിസ്ഥിതി ശുദ്ധീകരണത്തിനും ആൽമരത്തിന്റെ ആവശ്യകതയാണെന്ന് പൗരസമിതി പ്രസിഡന്റ് വി.പി. സുരേഷ് അറിയിച്ചു.