മുളന്തുരുത്തി: കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ബംഗളൂരു മിൻയാൻ ഫൗണ്ടേഷൻ സൗജന്യമായി മരുന്നുകൾ നൽകി. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ. സീന മരുന്നുകൾ ഏറ്റുവാങ്ങി. മിൻയാൻ ഫൗണ്ടേഷൻ ഡയറക്ടർ ഹരിദാസ് തരൂർ, ചെയർപേഴ്സൺ മൃണാളിനി ഹരിദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദുസജീവ്, ആർ.ഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.