നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടും പ്രതിരോധ നടപടികളിൽ ഭരണസമിതി അലംഭാവം തുടരുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. നിലവിൽ പഞ്ചായത്തിൽ അഞ്ഞൂറിലധികം രോഗികളുണ്ടായിട്ടും സി.എഫ്.എൽ.ടി.സി തുറന്നിട്ടില്ല.
പഞ്ചായത്ത് പൂർണമായി കണ്ടെയിൻമെന്റ് സോണാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ തവണ എഫ്.എൽ.ടി.സി തുടങ്ങാൻ സാധിച്ചില്ലെങ്കിലും ഇതിനായി ലഭിച്ച 40 കിടക്കകകളും മറ്റും ഇപ്പോഴും പഞ്ചായത്തിലുണ്ട്. കൊവിഡ് മാനദണ്ഡം ലംഘിച്ചാണ് വാക്‌സിൻ വിതരണം, രണ്ടാം ഡോസ് വാക്‌സിൻ എടുക്കുന്നവർക്ക് പ്രഥമ പരിഗണന നൽകുവാൻ പഞ്ചായത്ത് തയ്യാറാക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ആരോപിച്ചു.