അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ 2016ലെ തിരഞ്ഞെടുപ്പിലെ വോട്ട് നിലനിർത്താൻ ഇത്തവണ ബി.ജെ.പി.ക്കായില്ല. 2016ൽ 9014 വോട്ട് നേടിയ ബി.ജെ.പിക്ക് ഇക്കുറി നേടാനായത് 8677 വോട്ടുമാത്രം. തദ്ദേശ തിരഞ്ഞെടുപ്പിൽ അങ്കമാലി നഗരസഭയിലും തുറവൂർ പഞ്ചായത്തിലും രണ്ട് വീതം വാർഡുകളിൽ ബി.ജെ.പിയാണ് വിജയിച്ചത്. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ഒരു വാർഡിലും വിജയിച്ചു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വാർഡുകളിലൊന്നും മുന്നിലെത്താൻ
ബി.ജെ.പിക്ക് ആയില്ല. അങ്കമാലി നഗരസഭയിൽ ആകെയുള്ള 30 വാർഡുകളിൽ നിന്നും ബി.ജെ.പിക്ക് ലഭിച്ചത് 1067 വോട്ടാണ്. തുറവൂർ പഞ്ചായത്തിൽ 863 വോട്ടും മലയാറ്റൂരിൽ 1185 വോട്ടും ലഭിച്ചു. പാറക്കടവിൽ ലഭിച്ചത് 1817, കറുകുറ്റിയിൽ 767, മഞ്ഞപ്രയിൽ 534, അയ്യമ്പുഴയിൽ 294, മൂക്കന്നൂരിൽ 641, കാലടിയിൽ 1377 വോട്ടുമാണ് ലഭിച്ചത്. 132 പോസ്റ്റൽവോട്ടും ലഭിച്ചു.