കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേക്ക് താത്കാലികമായി സ്റ്റാഫ് നഴ്‌സുമാരെയും ക്ലീനിംഗ് സ്റ്റാഫിനെയും നിയമിക്കുന്നു. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7ന് രാവിലെ 11ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അപേക്ഷയ്‌ക്കൊപ്പം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
അഭിമുഖം മാറ്റിവെച്ചു
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ ഒഴിവുള്ള പാർടൈം സ്വീപ്പർ തസ്തികയിലേക്ക് ആറിന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി ഉദ്യോഗാർത്ഥികളെ രേഖാമൂലം അറിയിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.