തൃക്കാക്കര: സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമായും ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാലും മേയ് 4 മുതൽ 9 വരെ ഇ.എം.എസ് സഹകരണ ലൈബ്രറി പ്രവർത്തിക്കില്ല. ഒമ്പതാംതീയതിക്കുശേഷം സർക്കാർ നിയന്ത്രണങ്ങൾക്കനുസൃതമായി തുടർപ്രവർത്തനം നിശ്ചയിക്കും. ലൈബ്രറി കവാടത്തിൽ തയ്യാറാക്കിയിരിക്കുന്ന 'ഡ്രോപ്പ് ബോക്സി'ലൂടെ അവധി ദിവസങ്ങളിലും പുസ്തകങ്ങൾ തിരികെ നൽകാം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫോൺ :9847423902.