death

അയ്യന്തോൾ: വ്യവസായ പ്രമുഖനായിരുന്ന പി.ആർ പൽപ്പു (69) നിര്യാതനായി. തൃശൂർ അയ്യന്തോളിലെ വസതിയിലായിരുന്നു അന്ത്യം. പരേതനായ പി. പി രാമന്റെയും ദേവകി രാമന്റെയും മകനായ പി.ആർ പൽപ്പു കഴിഞ്ഞ ഒരു മാസക്കാലമായി അസുഖ ബാധിതനായിരുന്നു. ഹരേ കൃഷ്ണ അഗ്രോ പ്ലാന്റേഷൻസ്, ഹരേകൃഷ്ണ ട്രാവൽസ്, പൂവത്തൂർ സോമിൽ, ശ്രീ നാരായണ ഓയിൽ മിൽസ് എന്നീ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. ഭാര്യ: വി. സി ഹേമമാലിനി. മക്കൾ: റിഷി പൽപ്പു (ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ), ഡോ. രാഗേഷ് പൽപ്പു , നീതു അജയ്. മരുമക്കൾ : നയന മേനോൻ. പേരക്കുട്ടി: മീനാക്ഷി റിഷി. ഇന്നലെ വൈകിട്ട് പൂവത്തൂരിലെ തറവാട്ടിലായിരുന്നു ശവസംസ്‌കാരം.