ആലുവ: ഗെയിറ്റ് പിടിപ്പിച്ചിരുന്ന കോൺക്രീറ്റ് തൂണ് മറിഞ്ഞ് അടിയിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അശോകപുരം കോളനിപ്പടിയിലെ തടിമില്ലിലെ ജീവനക്കാരനായ ഒഡീഷ സ്വദേശി ഉസിയ വിഗൽ (19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം. ഉടൻ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉസിയയുടെ രണ്ട് സഹോദരന്മാരും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർന്ന് കമ്പനിയിലെ തൊഴിലാളികളോടെല്ലാം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എടത്തല പൊലീസ് അറിയിച്ചു.