കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളിൽ തീപിടിത്തമുണ്ടാകുകയും രോഗികൾ മരിക്കുകയുംചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ എസ്. സുഹാസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ഇൻസ്റ്റിറ്റ്യൂഷണൽ ബിൽഡിംഗ്‌സിന്റെ പരിധിയിലാണ് വരുന്നത്. ഈ വിഭാഗത്തിലെ കെട്ടിടങ്ങൾക്ക് ബാധകമായ അഗ്‌നിസുരക്ഷാ ക്രമീകരണങ്ങൾ ആശുപത്രികളിലുണ്ടായിരിക്കണം. ഫയർ ഓഫീസറുടെ സേവനം ഉറപ്പാക്കുകയും ഫയർ മോക്ക്ഡ്രില്ലുകൾ നടത്തുകയുംവേണം. നിയമപ്രകാരമുള്ള സുരക്ഷാനടപടികൾ ആശുപത്രികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധന നടത്തണം.
അഭിമുഖം മാറ്റി
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ നഗരാസൂത്രണ കാര്യാലയത്തിൽ ഒഴിവുള്ള സെക്കൻഡ് ഗ്രേഡ് ഡ്രാഫ്‌റ്റ്‌സ്‌മാൻ / ടൗൺ പ്ലാനിംഗ് സർവേയർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നതുവരെ മാറ്റിവച്ചു.