കളമശേരി: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ സേവാഭാരതി ഹെൽപ് ഡസ്ക് ആരംഭിച്ചു. ഉദ്യോഗമണ്ഡങ്ങൾ ബി.എം.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫാക്ട് ജനറൽ എച്ച്.ആർ ആൻഡ് അഡ്മിനിട്രേഷൻ മാനേജർ എ.ആർ ഹരികുമാർ നിളവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.തുടർന്ന്.ഏലൂർ നഗരസഭയുടെ പ്രധാന പ്രദേശങ്ങളിൽ അണുവിമുക്തമാക്കി. പെട്രോ കെമിക്കൽ ഡിവിഷനു മുന്നിൽ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വാക്സിനേഷൻ രജിസ്ട്രേഷൻ സൗകര്യവും, കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ വീടുകളിൽ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റും എത്തിച്ചു നൽകും.
ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. ചടങ്ങിൽ ആർ.എസ്.എസ് സംസ്ഥാന സഹ ശാരീരിക പ്രമുഖ് പി.ജി.സജീവ്, ബി.ജെ.പി ,ബി.എം.എസ്. നേതാക്കളായ വി.വി.പ്രകാശൻ, കെ.എസ്.ഷിബു, കെ.ശിവദാസ്, കെ.എസ്.അനുരാജ്, എം.കെ.സുഭാഷണൽ, ആർ.സന്തോഷ്, ഏ.ഡി.അനിൽകുമാർ, വി.എൻ.വാസുദേവൻ , പി.കെ.സുദർശൻ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് 701 2663757, 944 7957103