കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വോട്ടെണ്ണൽ ദിനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി നടപ്പാക്കിയെന്ന് സർക്കാരും ഇലക്ഷൻ കമ്മിഷനും ഹൈക്കോടതിയിൽ അറിയിച്ചു. മേയ് രണ്ടിന് യോഗങ്ങളും ആഹ്ളാദ പ്രകടനങ്ങളും നടത്തുന്നതിൽ നിന്ന് രാഷ്ട്രീയപ്പാർട്ടികളെ തടയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി അഡ്വ. കെ.പി. പ്രദീപ് നൽകിയ ഹർജിയിലാണ് ഇരുകൂട്ടരും ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്‌റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മേയ് ഏഴിനു പരിഗണിക്കാൻ മാറ്റി.