കളമശേരി: ഏലൂർ എസ്.സി.എസ്.മേനോൻ ഹാളിലെ ഒരുക്കിയ കൊവിഡ് വാക്സിൻ കേന്ദ്രത്തിൽ വാക്സിൻ എടുക്കാൻ എത്തിയവരുടെ വൻതിരക്ക്. നഗരസഭയിലെ 11 മുതൽ 20 വരെയുള്ള വാർഡുകളിലായിരുന്നു ഇന്നലെ വാക്സിനേഷൻ നടന്നത്. ഒരു വാർഡിൽ നിന്നും കൗൺസിലറുടെ അനുമതിയോടെ വരുന്ന പത്തുപേർക്ക് വീതമായിരുന്നു വാക്സിൻ നൽകാൻ തീരുമാനിച്ചത്. എന്നാൽ കൂടുതൽപ്പേർ എത്തിയതാണ് തിരിച്ചടിയായത്. കൗൺസിലർമാരും ആരോഗ്യപ്രവർത്തകരും രംഗത്ത് ഇറങ്ങിയാണ് തിരക്ക് നിയന്ത്രിച്ചത്.