a
മുപ്പത്തിപ്പാടം കൈത്തോടിന്റെ നവീകരണ പ്രവർത്തികൾ മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ 40 ഹെക്ടർ നിലങ്ങൾക്ക് പ്രയോജനമാകുന്ന മുപ്പത്തിപ്പാടശേഖരങ്ങളിലെ കൈത്തോടിന്റ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോടിന്റെ വീതിയും ആഴവും വർദ്ധിപ്പിച്ച് ജലസേചനത്തിനും ജലനിർഗമനത്തിനും ഉപയുക്തമാക്കുന്ന പ്രവൃത്തിയാണിത്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എ. പോൾ അദ്ധ്യക്ഷത വഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് എ.പി. ജോസഫ്, സെക്രട്ടറി ടി.കെ. സണ്ണി എന്നിവർ പങ്കെടുത്തു.