കൊച്ചി: സർക്കാർ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോർട്ടികോർപ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങൾ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ, മത്സ്യമാംസാദികൾ എന്നിവ ഓൺലൈൻവഴി ഓർഡർചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം സപ്ലൈകോയുടെ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്. ഈ സപ്ലൈകോ വില്പനശാലകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ മിതമായ നിരക്കിൽ ഡെലിവറി ചാർജ് ഈടാക്കി എത്തിക്കുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പ് നമ്പർ: 8921731931,www.bigcartkerala.com