കൊച്ചി: എടവനക്കാട് പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കണ്ണുപിള്ള ചെമ്മിൻ കെട്ടിനു സമിപം ഒഴിഞ്ഞ പറമ്പിലും ഒഴിഞ്ഞ വിടുകളിലും മദ്യപാനവും ലഹരി കച്ചവടവും ഉപയോഗവും ഭീഷണിയും വർദ്ധിച്ചതായി പരാതി.കുടുംബവുമായി കഴിയുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് അവിടെ. ഇടപ്പള്ളി പാലസ് റോഡിൽ രാത്രി 10 മണി കഴിഞ്ഞാൽ ട്രാൻസ് ജെൻഡേഴ്സിന്റെ ശല്യവും വർദ്ധിച്ചു. പൊലിസിന്റേയും നോർക്കോട്ടിക്ക് സെല്ലിന്റേയും ശക്തമായ നിരിക്ഷണവും അടിയന്തിരമായ നടപടിയും വേണമെന്ന് റസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിളാ മാത്യൂസും ജില്ലാ പ്രസിഡന്റ് കുമ്പളം രവിയും അവശ്യപ്പെട്ടു.