നെടുമ്പാശേരി: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ പാറക്കടവ് ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ 257 പോസിറ്റീവ് കേസുകളുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം കർശനമാക്കി.

ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. അവശ്യവസ്തുക്കൾ വില്പന നടത്തുന്ന കടകൾ വൈകിട്ട് അഞ്ചുവരെ തുറക്കാം. മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ രാത്രി ഒമ്പതുവരെ പ്രവർത്തിക്കും. പൂവത്തുശേരി സെന്റ് ജോസഫ് ആശുപത്രി ഹാളിൽ കൊവിഡ് കേന്ദ്രം ഉടൻ തുറക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അറിയിച്ചു. കുറുമശേരി കമ്മ്യൂണിറ്റി ഹാളും പരിഗണനയിലുണ്ട്.