നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കൊവിഡ് രോഗികൾക്കുവേണ്ടി ഡോമിസിലയറി കെയർ സെന്റർ (ഡി,സി.സി) ചെങ്ങമനാട് ഗവ. ഹൈസ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് സെബ മുഹമ്മദാലി അറിയിച്ചു.
പണി പൂർത്തീകരിച്ച സ്‌കൂൾ കെട്ടിടത്തിന്റെ ശേഷിക്കുന്ന ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് സ്‌കൂൾ അധികൃതർക്കും കരാറുകാരനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അണുനശീകരണം നടത്തും. എല്ലാ വീടുകളിലേക്കും ആവശ്യമായ ആയുർവേദ മരുന്ന് പഞ്ചായത്തിന്റെ ആയുർവേദ ഡിസ്‌പെൻസറി മുഖേന സൗജന്യമായി നൽകും. ഹോമിയോ ഡിസ്‌പെൻസറി മുഖേന ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഗുളികകൾ ലഭ്യമാക്കും.