car-
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് കുഞ്ഞിക്കപ്പടിയിൽ കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ചു കയറിയപ്പോൾ

മൂവാറ്റുപുഴ: നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് കുഞ്ഞിക്കപ്പടിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കുഞ്ഞിക്കപ്പടിക്ക് (ടോയൊട്ടോ ഷോറൂം) സമീപം എത്തിയ കാർ നിയന്ത്രണംവിട്ട് എതിർദിശയിലുള്ള ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു.