anwarsadath-mla
ആലുവ നഗരസഭ ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ച് ക്രീമികരണങ്ങൾ വിലയിരുത്തുന്നു

ആലുവ: ആലുവ നഗരസഭ ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം സന്ദർശിച്ച് ക്രീമികരണങ്ങൾ വിലയിരുത്തി. കേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടർമാരെയും നഴ്‌സുമാരെയും അടിയന്തരമായി അനുവദിക്കണമെന്ന് എൻ.ആർ.എച്ച്.എംനോട് എം.എൽ.എ ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‌മാരായ എൻ.ആർ. സൈമൺ, ലത്തീഫ് പൂഴിത്തറ, കൗൺസിലർമാരായ ജെയ്‌സൺ പീറ്റർ മേലേത്ത്, പി.പി. ജെയിംസ്, കെ. ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സിറാജ് എന്നിവർ പങ്കെടുത്തു.