കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ കേരള എൻജിനിയറിംഗ് എൻട്രൻസ് എഴുതാൻ ആഗ്രഹിക്കുന്ന പ്ളസ് ടു വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ പരിശീലന ക്ളാസ് 10ന് ആരംഭിക്കും. പെരുമ്പാവൂർ എ വൺ അക്കാഡമിയുടെ സഹകരണത്തോടെയുള്ള ക്ളാസുകൾക്ക് വിദഗ്ദ്ധ അദ്ധ്യാപകർ നേതൃത്വം നൽകും. ക്ളാസുകൾക്ക് അനുബന്ധമായി നടത്തുന്ന പരീക്ഷയിലെ വിജയികൾക്ക് കോളേജ് സ്‌കോളർഷിപ്പ് നൽകും. ഫോൺ: 0484-2597800, 9446850338.